പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യത്തെയാണ് ചിലര്‍ ധാര്‍ഷ്ട്യമെന്ന് വിളിക്കുന്നത് : കടകംപള്ളി സുരേന്ദ്രന്‍

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യാമാണെന്ന വിമര്‍ശനത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യത്തെയാണ് ചിലര്‍ ധാര്‍ഷ്ട്യമെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തവര്‍ ഉറങ്ങുന്നതിന് മുന്‍പ് ഒരു തവണ ആലോചിക്കണമെന്നും കഴിഞ്ഞ മൂന്നു വര്‍ഷവും പാവങ്ങളോടു പരിഗണന കാട്ടിയ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ പരിഗണന വോട്ടു ചെയ്തപ്പോള്‍ ആളുകള്‍ മറന്നു പോയി. നല്ലതു മാത്രം ചെയ്തതിന് കനത്ത കുറ്റം ചുമത്തിയവനു ലഭിക്കേണ്ട ശിക്ഷ നല്‍കി. ഇത് ശരിയല്ല, ഇങ്ങനെ ചെയ്യാമോ എന്ന് ജനം ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top