പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം: മൃതദേഹം പുറത്തെടുത്ത് പരിശോധന

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ എട്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നു. പടന്നക്കരയിലെ സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്റെ മൃതദേഹമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

2018 ജനുവരി 31നാണ് ഛര്‍ദിയെത്തുടര്‍ന്ന് ഐശ്വര്യ മരിച്ചത്. നാല് മാസത്തിനിടെ ഈ കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങളാണ്. മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസ്സുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. വയറിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമാണ് നാലുപേരും മരിച്ചത്.

Top