പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; ആളെണ്ണം കുറയ്ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. വേദി തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയം തന്നെയാകും. എത്രപേരെ പങ്കെടുപ്പിക്കുമെന്നത് നാളെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം.

തലസ്ഥാനം ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. 600 ലേറെ പേരെ പങ്കെടുപ്പിച്ചാല്‍ അത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നതടക്കമുള്ള വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാന്‍ ധാരണയായത്. പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

 

Top