അമേരിക്കയ്‌ക്കെതിരെ ഉയരുന്ന ശക്തിയെ തകര്‍ക്കുന്നു ; ചൈനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിണറായിയും

Pinarayi

കണ്ണൂര്‍: സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ചൈനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി.

അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നുണ്ടെന്നും, ഇത് തകര്‍ക്കാനാണ് ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് എതിരെ രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി.

മാത്രമല്ല, ചൈനക്ക് എതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളില്‍ ഇന്ത്യ അമേരിക്കയ്ക്ക് അനുകൂലമായ തീരുമാനമാണ് എടുക്കുന്നത്. ചേരിചേരാ നയം അട്ടിമറിച്ചു. അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി ഇന്ത്യ മാറി. വിദേശ നയം അമേരിക്കക്ക് അനുകൂലവും ചൈനക്ക് എതിരും ആക്കിയെന്നും പിണറായി കുറ്റപ്പെടുത്തി.

ബിജെപിയെ പ്രതിരോധിക്കാന്‍ ശരിയായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ നയത്തിന് മാത്രമേ സാധിക്കൂ. ഏതെങ്കിലും മുന്നണികളുമായി ഏച്ചുകൂട്ടിയ സംവിധാനങ്ങള്‍ കൊണ്ട് കാര്യമില്ല. ബിജെപി വളര്‍ന്ന സ്ഥലങ്ങളില്‍ എല്ലാം അതിനു കൂട്ടുനിന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ട് പിണറായി പറഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കള്‍ പിന്നീട് ബിജെപി നേതാക്കളായി മാറിയെന്നും പിണറായി വ്യക്തമാക്കി.

കണ്ണൂര്‍ സിപിഎം ജില്ലാസമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

Top