Pinarayi suffers minor injuries as car brakes – Kerala – News

കൊല്‍ക്കത്ത: സിപിഐഎം പ്ലീനത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നിസാര പരിക്ക്. കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് പിണറായിയുടെ മുഖം കാറിന്റെ മുന്‍സീറ്റില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കാല്‍നടയാത്രക്കാരന്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കുറുകെ ചാടിയതാണ് അപകടത്തിന് കാരണമായത്. കാര്‍ ഉടനെ ബ്രേക്കിട്ടു.

കണ്ണട മൂക്കിന്റെ ഇടതുവശത്ത് അമര്‍ന്നാണ് അദ്ദേഹത്തിന് നിസാര പരിക്കേറ്റത്. പിന്നീട് പിണറായി റാലിയില്‍ പങ്കെടുക്കുകയും ചെയ്തു.

Top