Pinarayi statemet

pinarayi

കണ്ണൂര്‍: സാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അമിത ഫീസ് വാങ്ങുന്ന മാനേജ്‌മെന്റുകള്‍ക്കെതിരേ ശബ്ദിക്കാന്‍ സമരം ചെയ്യുന്നവര്‍ക്കാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഇരട്ടത്താപ്പ് നയം ജനം തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

മാനേജ്‌മെന്റുകളുടെ ലക്ഷ്യം പണം പിടുങ്ങല്‍ മാത്രമാണ്. ഇത്തരം മാനേജ്‌മെന്റുകള്‍ക്കെതിരേ ശബ്ദിക്കാന്‍ സമരം ചെയ്യുന്നവര്‍ക്കാകുന്നില്ല. സര്‍ക്കാരുമായി കരാറിലെത്തിയ കോളജുകള്‍ക്കെതിരേ സമരം നടത്തുന്നത് ഇരട്ടത്താപ്പാണ്. സര്‍ക്കാരുമായി കരാറുണ്ടാക്കാതിരുന്ന മൂന്നു കോളജുകള്‍ക്ക് 10 ലക്ഷം രൂപവരെ ഫീസ് വാങ്ങാന്‍ മാനേജ്‌മെന്റുകള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top