ഹര്‍ത്താലിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്തു ഇടക്കിടെ പ്രഖ്യാപിക്കുന്ന ഹര്‍ത്താലിന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താല്‍ ഒഴിവാക്കണമെന്നു ലോക കേരള സഭാംഗങ്ങള്‍ ശിപാര്‍ശ ചെയ്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഹര്‍ത്താലിനെതിരെ സമരം നടത്തിയവര്‍ അടക്കം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ ഒരു ദിവസം മുന്‍പെങ്കിലും അറിയിക്കണമെന്നു വെള്ളിയാഴ്ച ലോക കേരളസഭയുടെ ഉദ്ഘാടന വേദിയില്‍ പ്രവാസി വ്യവസായി എം.എ. യൂസഫലി ആവശ്യപ്പെട്ടിരുന്നു.

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കു വരുമ്പോള്‍ പെട്ടെന്നുളള ഹര്‍ത്താല്‍ കാരണം വലയുകയാണ്. ഭക്ഷണവും വാഹനവും ലഭിക്കാതെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകുകയാണെന്നും യൂസഫലി പറഞ്ഞിരുന്നു.

Top