pinarayi statement about pm ofce visit

തിരുവനന്തപുരം: കേരളത്തിലെ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചു.

നോട്ട് പ്രതിസന്ധിയുമായ ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്ക അറിയിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിക്കുകയും വേണമെങ്കില്‍ ധനകാര്യ മന്ത്രിയെ കണ്ട് പോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന് മാത്രമായൊരു ആശങ്ക വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

കേന്ദ്രത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മോദി ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും നയമാണ് പിന്‍തുടരുന്നതെന്ന് ആരോപിച്ചു.

ഇത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത് വന്നു.

ഉലകം ചുറ്റും വാലിബനായ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ വികാരമറിയില്ലെന്ന് വിഎസ് പ്രതികരിച്ചു.

Top