pinarayi statement

തിരുവനന്തപുരം : ട്രാഫിക് കേസുകളില്‍ പിഴയൊടുക്കന്നതിനും പരാതി കൊടുക്കുന്നതിനും ഇനി സ്റ്റേഷനില്‍ ചെന്ന് ക്യൂ നിന്ന് കഷ്ടപ്പെടേണ്ടതില്ല. കേരള പൊലീസിനെ ആധുനികവത്കരിക്കാനുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുവടുവയ്പ്പ്.

സൈബര്‍ ഡോം എന്ന പദ്ധതിയില്‍ പെടുത്തി ഇതിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. പിഴയൊടുക്കാനും ചിത്രങ്ങള്‍ സഹിതം പരാതി കൊടുക്കാനും ഈ ആപ്പ് വഴി എളുപ്പത്തില്‍ സാധിക്കും.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചാരണം തടയുന്നതിനു സൈബര്‍ ഡോം ഉപയോഗിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതമായ സൈബര്‍ ഉപയോഗത്തിന് സൈബര്‍ ഡോം ഉപയോഗിക്കാന്‍ പദ്ധതിയുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനു ഫലപ്രദമായ നടപടി എടുക്കുമെന്നു പിണറായി വിജയന്‍ പറഞ്ഞു. കേരള പൊലീസിനെ ആധുനിക സേനയാക്കി മാറ്റും.

സൈബര്‍ സുരക്ഷയുടെ തലപ്പത്തേക്ക് പൊലീസിനെ കൊണ്ടുവരുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top