ഇന്ധനവില വര്‍ധനവ്: ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വർധിപ്പിക്കാൻ സാധ്യത. കേരളത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. ഇന്ധനവില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കണമെങ്കിൽ നിരക്ക് വർധനയില്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ബസുടമകൾ പറയുന്നത്. അതിനാൽ സർക്കാരിന് അത്തരം നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പു​​​തി​​​യ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​നാണ് സർക്കാർ തീ​​​രു​​​മാ​​​നിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​ഗ​​ത്തി​​ൽ ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും തീ​​​രു​​​മാ​​​നം അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Top