സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരോടു മക്കള്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

pinaray vijayan

ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരോടു മക്കള്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ എന്തുകൊണ്ടാണ് വിട്ടുനിന്നതെന്ന് ജീവനക്കാര്‍ മക്കളോടു പറയേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

ചലഞ്ചില്‍ പങ്കെുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എല്ലാവരും സ്വയം സന്നദ്ധരായാണ് സംഭാവന നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചലഞ്ചുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത പിരിവാണ് നടക്കുന്നതെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Top