മൈക്ക് ദേഹത്ത് തട്ടി; അരിശംപൂണ്ട് മാധ്യമ പ്രവര്‍ത്തകരെ തട്ടിമാറ്റി സ്ഥലംവിട്ട് മുഖ്യമന്ത്രി

ആലപ്പുഴ: മൈക്ക് ദേഹത്ത് തട്ടിയെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് അരിശം പൂണ്ട് മറുപടി നല്‍കാതെ സ്ഥലംവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുട്ടനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വേണ്ടി കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരു ചാനലിന്റെ മൈക്ക് ശരീരത്തില്‍ തട്ടിയതിനെത്തുടര്‍ന്നാണ് കലിപൂണ്ട് മുഖ്യന്‍ സ്ഥലം വിട്ടത്.

മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റിയാണ് അദ്ദേഹം കാറില്‍ക്കയറി തിരുവനന്തപുരത്തേക്ക് പോയത്.

മുഖ്യമന്ത്രി സംസാരിക്കാന്‍ ആരംഭിച്ചതിനുശേഷമാണ് തിക്കും തിരക്കുമുണ്ടായത്. ഇതിനിടയില്‍ മൈക്ക് ശരീരത്തില്‍ തട്ടുകയായിരുന്നു.

ആരൊക്കെയോ തിക്കിത്തിരക്കിയതിനാലാണു മുഖ്യമന്ത്രി സംസാരിക്കാതെ പോയതെന്ന് മന്ത്രി ജി. സുധാകരന്‍ കുറ്റപ്പെടുത്തി.

Top