മുഖ്യമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും മടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനെടുത്തപ്പോള്‍ യാതൊരു അസ്വസ്ഥതയും ഉണ്ടായില്ല. ആശങ്കയ്ക്ക് ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് ചെവി കൊടുക്കരുത്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top