Pinarayi press meet

പേരാമ്പ്ര: ആര്‍എസ്എസ് നയങ്ങള്‍ നേരിട്ട് നടപ്പാക്കുന്ന ആളാണ് കുമ്മനം രാജശേഖരനെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

ഇന്ന തിയതിയില്‍ ക്രിസ്ത്യാനിറ്റി ഇന്ത്യയില്‍ അവസാനിക്കും എന്ന് പറഞ്ഞിട്ടുള്ളവരാണ് ആര്‍എസ്എസുകാര്‍ അവര്‍ ഇപ്പോള്‍ ക്രിസ്തീയ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ അസാധാരണത്വം തോന്നുന്നത് സ്വഭാവികമാണ്. കേരളീയ രാഷ്ട്രീയത്തില്‍ തന്റെ പ്രവര്‍ത്തനവും കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് മുന്നില്‍തന്നെയാണുള്ളതെന്നും പിണറായി പറഞ്ഞു.

സോളാര്‍ അഴിമതിയെ കുറിച്ച് എഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകള്‍ ഈ കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമുള്ള പങ്കാണ് വ്യക്തമാക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്നാല്‍ അഴിമതികേസുകളിലെ എതിര്‍തെളിവുകളെല്ലാം ഉമ്മന്‍ചാണ്ടി തനിക്കുള്ള മേന്‍മയും പൊന്‍തൂവലുകളുമായാണ് കാണുന്നതെന്നും പിണറായി ആരോപിച്ചു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെ കോടതി അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണ്. പ്രതിപക്ഷ നേതാവ് വി എസിന്റെ ഹര്‍ജിയിലാണ് കോടതി അന്വേഷണം ആവശ്യപ്പെട്ടത്. കേസില്‍ സമഗ്രമായ അന്വേഷണം വേണം. എന്നാല്‍ വിജിലന്‍സ് ഈ കേസ് എത്ര വിജിലന്റ് ആയി അന്വേഷിക്കും എന്ന് പറയാനാവില്ല. വിജിലന്‍സ് അത്ര വിജിലന്റ് അല്ല എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. എന്നാല്‍ പാവപ്പെട്ട സഹോദരിമാരെ വായ്പയുടെ പേരില്‍ വഞ്ചിച്ച കേസില്‍ അവര്‍ക്ക് നീതിലഭ്യമാക്കാന്‍ വിജിലന്‍സ് ഈകേസിലെങ്കിലും വിജിലന്റ് ആകുമെന്ന് കരുതാമെന്നും പിണറായി പറഞ്ഞു.

Top