ചെങ്ങന്നൂര്‍ ഭദ്രാസനാധിപനെ കാണാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

pinarayi-vijayan

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഭദ്രാസനാധിപനെ കാണണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ക്ഷണം അദ്ദേഹം നിരസിച്ചിട്ടില്ലെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ രണ്ടു ദിവസമായി മണ്ഡലത്തിലുണ്ട്. ഈ സമയം ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് മുഖ്യമന്ത്രിയോട് കൂടിക്കാഴ്ച നടത്തുന്നില്ലേ എന്ന് ചോദിച്ചു. അതിന് അദ്ദേഹം എന്നെ കാണേണ്ടവര്‍ ഇങ്ങോട്ട് വരുമെന്നാണ് മറുപടി നല്‍കിയതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

വിവാദ വാര്‍ത്ത പുറത്തുവന്നതോടെ ബിഷപ്പ് തന്നെ വിളിച്ചെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പറയുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Top