അഴിമതിയില്‍ പിണറായി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ബണ്‍ പതിപ്പ്: കെ.സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ബണ്‍ പതിപ്പാണെന്ന്് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതിയില്‍ രണ്ട് പേര്‍ക്കും ഒരേ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളാ പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഓഫീസ് ചില ഉപചാപക സംഘത്തിന്റെ പിടിയിലായെന്ന് പറഞ്ഞ സുരേന്ദ്രന്‍ കെല്‍ട്രോണിനെ ബ്രോക്കര്‍ കമ്പനിയാക്കി സര്‍ക്കാര്‍ മാറ്റിയെന്നും പരിഹസിച്ചു.

സി.എ.ജി അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് നല്‍കിയ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്.ആഭ്യന്തര സെക്രട്ടറിക്ക് സര്‍ക്കാരിനെ രക്ഷിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ റിപ്പോര്‍ട്ടെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നുവെന്നും ശരിയായ അന്വേഷണം നടന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top