pinarayi on women protection

തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും. ഇതിനു വേണ്ടി പത്തു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

വാളയാറില്‍ നാലാം ക്ലാസുകാരി മരിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരേ പോസ്‌കോ തയാറാക്കും. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊട്ടിയുരില്‍ വൈദികന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നുണ്ടായത് മഹാപരാധമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വൈദികന്‍ ക്രിമിനല്‍ മനസ്സുള്ളയാളാണ്. പ്രതി എത്ര ഉന്നതനായാലും കുറ്റവാളി തന്നെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്നും മുരളീധരന്‍ ആരോപിച്ചു.

സ്ത്രീകള്‍ക്കെതിരേ സമീപകാലത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞു.

Top