മുഖ്യമന്ത്രി കുട്ടനാട്ടിലേക്കില്ല; ആലപ്പുഴയിലെ അവലോക യോഗത്തില്‍ മാത്രം പങ്കെടുക്കും

pinarayi

തിരുവനന്തപുരം: ഞായറാഴ്ച ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മഴക്കെടുതി ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട് സന്ദര്‍ശിക്കില്ല.

മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആലപ്പുഴയില്‍ നടക്കുന്ന അവലോക യോഗത്തില്‍ മാത്രമാണ് പങ്കെടുക്കുക.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പൊലീസിനും ഇതുവരെ അറിയിപ്പും നല്‍കിയിട്ടില്ല.

അതേസമയം, കേന്ദ്രസംഘം ഉള്‍പ്പെടെ എത്തിയിട്ടും മുഖ്യമന്ത്രി ഇനിയും കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷവും ബിജെപിയും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത സാഹചര്യത്തില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.

Top