പിണറായി-മോദി കൂടിക്കാഴ്ച; കേരളത്തിലെ ബിജെപിക്ക് ഗുണമുണ്ടായെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച കേരളത്തിലെ ബി.ജെ.പിക്ക് ഏറെ ഗുണമുണ്ടായതായി കെ. മുരളീധരന്‍ എം.പി. കൊടകര കുഴല്‍പ്പണക്കേസ് ഈ കൂടിക്കാഴ്ചയില്‍ മുങ്ങിപ്പോയതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊടകര കുഴല്‍പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന് കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുരളിയുടെ ട്വീറ്റ്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്ററ കെ. സുരേന്ദ്രന്‍ വെറുതെയല്ല വെല്ലുവിളി നടത്തിയതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ ഇനിയും തുടരും. ആയങ്കിമാരും തില്ലങ്കേരിമാരും കേസുകളില്‍ നിന്ന് നൈസായിട്ട് ഊരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Top