ശബരിമല സംഘര്‍ഷം; സ്ഥിതി മുഖ്യമന്ത്രിയെ അറിയിക്കാന്‍ പോലീസ് മേധാവി എത്തി

loknath behara

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം ഗുരുതരമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അറിയിക്കാനും ചര്‍ച്ചകള്‍ക്കുമായി ഡിജിപി ലോക്‌നാഥ് ബഹ്‌റ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡിജിപിയെ കാണാനും ഇദ്ദേഹം സമയം തേടിയിട്ടുണ്ട്. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ ദേവസ്വം ബോര്‍ഡിനുള്ള അതൃപ്തി അദ്ദേഹം ഡിജിപിയെ നേരിട്ട് അറിയിക്കും.

ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. കേന്ദ്രം പറഞ്ഞിട്ടാണ് സുരക്ഷ ശക്തമാക്കിയത്. സംഘര്‍ഷ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നട അടച്ചതിന് ശേഷവും ശശികല മല കയറാന്‍ ശ്രമിച്ചത് കൊണ്ടാണ് അറസ്റ്റുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടു എന്നും കേന്ദ്ര സേനയെ ഇറക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.

Top