pinarayi kunjalikkutty bjp malappuram bi election

BJP

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്.

ഇരുവരും കൂടിക്കാഴ്ച നടത്തിയത് മലപ്പുറത്തെ പ്രമുഖ വ്യവസായിയായ അഷ്‌റഫിന്റെ വീട്ടില്‍ വെച്ചാണെന്നും പൊതുപരിപാടിയില്‍ വെച്ചല്ല എന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

ഇരുവരും തമ്മില്‍ ഒരുമണിക്കൂറിലേറെ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറയുന്നു. അഷ്‌റഫിന്റെ വീട്ടില്‍ പോയില്ലെന്ന് പറയുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാന്‍ സിപിഎം ലീഗ് രഹസ്യ കൂട്ടുകെട്ടുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഇതിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് കെ സുരേന്ദ്രനാണ് ആരോപണം ആദ്യം ഉന്നയിച്ചത്. ബിജെപിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന രീതിയില്‍ സിപിഎമ്മും ലീഗും തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം കടുപ്പിച്ച് ബിജെപി നേതാവ് രംഗത്ത് വന്നത്.

Top