മുഖ്യന്റെ സന്ദര്‍ശനം വെറുതെ ആയില്ല; ജപ്പാനുമായി കേരളത്തിന് ഇനി അടുത്ത ബന്ധം ഉണ്ടാകും!

ലക്ട്രിക് വാഹന രംഗത്തെ പ്രമുഖരായ തോഷിബാ കമ്പിനി കേരളവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച താത്പര്യപത്രത്തില്‍ ഒപ്പിട്ടു. മാത്രമല്ല ഇലക്ട്രിക് വാഹന രംഗത്ത് വന്‍കുതിപ്പ് ഉണ്ടാക്കാന്‍ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്ന് തോഷിബ കമ്പനി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ജപ്പാനിലെ നിക്ഷേപകര്‍ക്കുള്ള സാധ്യതകളെ കുറിച്ചും നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഉത്പാദന മേഖല, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍, മത്സ്യമേഖല, വിനോദസഞ്ചാരം, ആരോഗ്യശാസ്ത്രസാങ്കേതിക ഉല്‍പനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളില്‍ ഉള്‍പ്പെടെ കേരളത്തില്‍ മികച്ച സാധ്യതകളാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജാപ്പനീസ് വിദേശകാര്യ ട്രേഡ് ഓര്‍ഗനൈസേഷന്‍ കേരളത്തില്‍ ഒരു ഓഫീസ് തുടങ്ങണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജപ്പാന്‍ സംരംഭകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. വ്യവസായം, ഗതാഗതം, മത്സ്യമേഖല ,മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ കേരളത്തിന്റെ അനുഭവങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചു.

വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും ഉദ്യോഗസ്ഥ സംഘവും സംഗമത്തില്‍ പങ്കെടുത്തു.

Top