പിണറായി ഏറ്റവും വലിയ അസുരന്‍; കെ സുരേന്ദ്രന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏറ്റവും വലിയ അസുരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ ചെയ്ത നീചമായ കാര്യങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മ്മിക്കുമെന്ന് കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇത് ജനം വിശ്വസിക്കില്ല. പിണറായി ദുര്‍ബലനാണ്, അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ഇന്നത്തെ വാക്കുകളില്‍ കണ്ടത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് വന്നപ്പോള്‍ എല്ലാ നിലപാടും മാറ്റുകയാണ് അദ്ദേഹം ചെയ്തതതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top