ഐ.പി എസ് ഓഫീസർ തോക്ക് ചൂണ്ടിയാൽ വിറയ്ക്കുന്ന നേതാവല്ല പിണറായിയെന്ന് !

പിണറായി വിജയനെ ഒരു ഐ പി.എസ് ഓഫീസർ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്ന ഗവർണ്ണറുടെ പ്രതികരണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് എറണാകുളം ലോ കോളജ് വിദ്യാർത്ഥികൾ. ഗവർണ്ണർ പറയുന്നത് ഗവർണ്ണർക്ക് മാത്രമായുളള വിവരമാണെന്നും, പിണറായിയുടെ ചരിത്രം അതല്ലന്നും അവർ തുറന്നടിച്ചു. മാറാട് കലാപ കാലത്ത് ആർ.എസ്.എസ് ഭീഷണി ഭയന്ന് ലീഗ് മന്ത്രിയെ അന്നത്തെ മുഖ്യമന്ത്രി മാറാട്ടേക്ക് വിടാതെ തടഞ്ഞപ്പോൾ, ആർ.എസ്.എസ് ഭീഷണി വകവയ്ക്കാതെ ആർ.എസ്.എസ് നേതൃത്വം മാറാട്ടേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ സമുദായത്തിലെ നേതാക്കൾക്കൊപ്പം കലാപ സ്ഥലം സന്ദർശിച്ച നേതാവാണ് പിണറായിയെന്നാണ് എറണാകുളം ലോ കോളജിലെ നിയമ വിദ്യാർത്ഥികൾ ഓർമ്മിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് അനീതി നടക്കുമ്പോൾ അതിനെതിരെ ആദ്യം പ്രതികരിക്കുന്നവരാണ് വിദ്യാർത്ഥികൾ. ഇത്തരം വിദ്യാർത്ഥി കൂട്ടായ്മകളെ തകർക്കുക എന്ന ആർ എസ് എസ് അജണ്ടയാണ് ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഇത്തരം ഇടപെടലുകൾ സംസ്ഥാനത്തെ പൊളിറ്റിക്കൽ ഫാബ്രിക്കിനെ തകർക്കുമെന്നും സാമൂഹിക അസ്ഥിരത സൃഷ്ടിക്കുമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. ഇത് ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ചില മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്ന ഗവർണറുടെ നടപടി പ്രതിഷേധാർഹം ആണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മാധ്യമങ്ങൾ സമൂഹത്തിന്റെ നാലാം തൂണാണ്. ആ ബഹുമാനം സമൂഹം മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ ഗവർണർ ഏതാനും മാധ്യമങ്ങളോട് അങ്ങേയറ്റം ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നിയമ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ ബഹിഷ്കരിക്കുന്ന ഗവർണറെ മുഴുവൻ മാധ്യമങ്ങളും ബഹിഷ്കരിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

(എക്സ്പ്രസ്സ് കേരളക്ക് വിദ്യാർത്ഥികൾ നൽകിയ പ്രതികരണം കാണുക)

EXPRESS KERALA VIEW

Top