മോഡിയുടെ പകര്‍പ്പാണ് പിണറായി, മുഖ്യമന്ത്രിയുടെ സ്‌നേഹം ഇസ്രയേലിനോട്; കെ. മുളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്തിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുളീധരന്‍. നടപടി ജനാതിപത്യ വിരുദ്ധം. മോഡിയുടെ പകര്‍പ്പാണ് പിണറായി എന്ന് ഈ നീക്കത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ഇരട്ടത്താപ്പ് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ വെറുതെ ആയി. മുഖ്യമന്ത്രിയുടെ സ്‌നേഹം പലസ്തീന്‍ ജനതയോട് അല്ല, പിണറായിയുടെ മനസ് ഇസ്രയേലിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ മാസം 23 ന് കോഴിക്കോട് ബീച്ചില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ ആണ് അനുമതി നിഷേധിച്ചത്. നവകേരള സദസ്സ് നടക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ ആകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി DCC പ്രസിഡന്റ് അഡ്വ. K. പ്രവീണ്‍കുമാര്‍ വ്യക്തമാക്കുന്നു.

റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. കോണ്‍ഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

Top