“പണം നൽകി മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു”-മുല്ലപ്പള്ളി

തിരുവനന്തപുരം: മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാൻ ശ്രമിക്കുകയാണ് എൽ ഡി.എഫ്. നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു. ഇതിന് ചെലവഴിച്ചത് 800 കോടി രൂപയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

യു.ഡി.എഫിന് അനുകൂലമായി സർവേ നടത്തിത്തരാം എന്ന് പറഞ്ഞ് ചിലർ കെ.പി.സി.സി ഓഫീസിലെത്തിയിരുന്നു. പണം നൽകുന്ന ആളുകൾക്ക് അനുകൂലമായാണ് സർവേ. ഗീബൽസ് തന്ത്രമാണ് ഏജൻസികളിലൂടെ പയറ്റുന്നത്.സി.പി.എമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കോൺഗ്രസ് ശാന്തമായ കടലാണ്. ഇപ്പോൾ പ്രശ്നങ്ങളില്ല. എലത്തൂർ സീറ്റ് തർക്കം ഉടൻ പരിഹരിക്കും. ചർച്ച തുടരുകയാണ്. എൻ.സി.കെ.ക്ക് സീറ്റ് നൽകുന്നതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഇരിക്കൂറിലെ അഭിപ്രായ വ്യത്യാസങ്ങൾ തീർന്നു. 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.

Top