Pinarayi Governmets help for Comrade Pushpan

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

പുഷ്പന് സാമ്പത്തിക സഹായവും മാസം തോറും പെന്‍ഷനും വീല്‍ചെയറും നല്‍കാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അഞ്ചുലക്ഷം രൂപയാണ് അദ്ദേഹത്തിനു സാമ്പത്തിക സഹായമായി നല്‍കുക. മാസം തോറും 8,000 രൂപ പെന്‍ഷനും സര്‍ക്കാര്‍ നല്‍കും.

sakhav pushpan

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1994 നവംബര്‍ 25ന് വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ വഴി തടഞ്ഞ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു.

sakhav pushpan

സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ചത്.

(റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ)

നവ ഉദാരവല്‍ക്കരണ നയത്തിനെതിരെയുള്ള ലോകത്തെ ആദ്യ രക്തസാക്ഷിത്വമാണ്
1994നവംബര്‍25ലെ
കൂത്തുപറമ്പ് സംഭവം…
ഞങ്ങടെ ചങ്കിലെ ചോരയെ,
പരിഗണിച്ച
പിണറായി സര്‍ക്കാറിനു അഭിവാദ്യങ്ങള്‍……

Top