Pinarayi Government watching IAS-IPS Fans associations

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിക്കുന്നു.

സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് വ്യാപകമായി ചില ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.

കളങ്കിതരായ ചില ഉദ്യോഗസ്ഥര്‍ സ്വന്തം മുഖം മിനുക്കുന്നതിന് വേണ്ടി ഫാന്‍സ് അസോസിയേഷനുകളെ ഉപയോഗപ്പെടുത്തുന്നതായി മുന്‍പ് തന്നെ പരാതി ഉയര്‍ന്നിരുന്നു.

ഏത് ഉദ്യോഗസ്ഥന്റെ പേരിലാണോ ഫാന്‍സ് അസോസിയേഷനുകള്‍ രൂപകരിച്ചിരിക്കുന്നത് ആ ഉദ്യോഗസ്ഥന്റെ അറിവോടെ തന്നെയാകും പ്രമോഷനെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍.

ഉത്തരവാദിത്വത്തപ്പെട്ട ഉദ്യോഗസ്ഥര്‍ സെല്‍ഫ് പ്രമോഷന്‍ നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊതുഭരണ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് സംബന്ധമായി ഏതെങ്കിലും പരാതി ലഭിച്ചാല്‍ ഗൗരവമായി കാണാനാണ് തീരുമാനം.

സംസ്ഥാനത്ത് ഐഎഎസ്-ഐപിഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ട നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയനീക്കം സെല്‍ഫ് പ്രമോട്ടികളായ ഉദ്യോഗസ്ഥര്‍ക്ക് കുരുക്കാവും.

തന്റെ അടുത്ത ആളായാലും തെറ്റ് കണ്ടാല്‍ സംരക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ പിണറായി വ്യക്തമാക്കിയിരുന്നു.

എന്ത് ചെയ്താലും സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കില്ലെന്ന കീഴ്‌വഴക്കം പിണറായി സര്‍ക്കാരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ഇനി ലഭിക്കില്ലെന്ന സൂചനയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വിലയിരുത്തപ്പെടുന്നത്.

Top