എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌ക്കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌ക്കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടായിരിക്കില്ല. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇടത് ബദല്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

രക്ഷപ്പെടുമെന്ന തോന്നല്‍ പരമ്പരാഗത വ്യവസായങ്ങള്‍ക്കുണ്ടായി. 48.5 ലക്ഷംപേര്‍ക്ക് 5100 കോടി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു.

പദ്ധതികള്‍ വരുമ്പേള്‍ നഷ്ടം സംഭവിക്കുന്നവര്‍ എതിര്‍ക്കും. ആ എതിര്‍പ്പിനല്ല പ്രാധാന്യം നല്‍കേണ്ടത്. പദ്ധതിയിലൂടെയുണ്ടാകുന്ന സാമൂഹ്യമാറ്റത്തിനാണ് പ്രാധാന്യം. എതിര്‍ക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു

ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

17 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാനവ്യാപകമായി ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ഒന്നും ശരിയാകാത്ത ഒരുവര്‍ഷം എന്ന പേരില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണപരിപാടികള്‍ പ്രതിപക്ഷവും നടത്തും.

Top