pinarayi facebook post-

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത് ജനങ്ങളുടെ ജീവിതഭാരം ഇരട്ടിയാക്കുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റത്തിന്റെ തോത് വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും പിണറായി ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയ്‌ക്കൊപ്പം ചില്ലറ വില കുറയ്ക്കാന്‍ തയ്യാറാകാത്തവര്‍ രൂപയുടെ മൂല്യത്തിന്റെ കണക്കു പറഞ്ഞ് ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണു വാരിയിടുകയാണ്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയരണമെന്നും പിണറായി ആവശ്യപ്പെട്ടു.

Top