നഷ്ടമായത് ഏറെ ഭാവിയുള്ള കലാകാരിയെ; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷൻ താരം സുബി സുരേഷിന്റെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുബി സുരേഷിന്റെ അകാല വിയോഗത്തിൽ അനുശോചിക്കുന്നുതായി മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികൾ എന്നിവയിലൂടെ മലയാളി മനസ്സിൽ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

Top