pinarayi candidate of asumbly election

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കം സി.പി.എമ്മിന്റെ ആറ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന കണ്ണൂരിലെ ധര്‍മടം മണ്ഡലത്തിലാവും പിണറായി വിജയന്‍ ജനവിധി തേടുക. കണ്ണൂരില്‍ മറ്റ് ചില മണ്ഡലങ്ങളിലേക്കും പിണറായിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ധര്‍മടത്തു തന്നെ മത്സരിക്കട്ടെ എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.

ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, തോമസ് ഐസക്, ടി.പി.രാമകൃഷ്ണന്‍, എം.എം.മണി എന്നിവരാണ് ജനവിധി തേടുന്ന മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയും നിലവില്‍ ബേപ്പൂര്‍ എം.എല്‍.എയുമായ എളമരം കരീം ഇത്തവണ മത്സരിക്കില്ല. രണ്ടു തവണ മത്സരിച്ചവര്‍ക്ക് ഒരു ടേം കൂടി അനുവദിക്കാനും ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Top