pinarayi apologize insulting natarajapillai ; sudheeran

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ എം.പി നടരാജപിള്ളയുടെ കുടുംബത്തോടും സമൂഹത്തോടും മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍.

നടരാജപിള്ളയുടെ മകന്‍ വെങ്കിടേശിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചയാളാണ് നടരാജപിള്ള. ദിവാന്‍ ഭരണത്തിനെതിരെ ശക്തമായ നിലപാടെടുത്തു.

അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ലോ അക്കാദമി മാനേജ്‌മെന്റിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ ഉണ്ടായതാണെന്നും സുധീരന്‍ പറഞ്ഞു.

സര്‍ സി.പി നടരാജപിള്ളയില്‍ നിന്ന് കണ്ടുകെട്ടിയ ഭൂമിയിലാണ് ഇപ്പോള്‍ ലോ അക്കാദമി സ്ഥിതി ചെയ്യുന്നത്. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ക്രമക്കേടുകള്‍ നടത്തുന്ന ഈ സ്ഥാപനം എന്തിനാണെന്നും സുധീരന്‍ ആരാഞ്ഞു.

Top