മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നിക്ഷേപ സമാഹരണത്തിനായി വിദേശത്തേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നിക്ഷേപ സമാഹരണത്തിനായി ജപ്പാനും കൊറിയയും സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഈ മാസം 24 മുതല്‍ അടുത്ത മാസം 4 വരെയാണ് സന്ദര്‍ശനം.

മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ വി.കെ രാമചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടാകും.

നവകേരള നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷം മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

Top