സര്‍വ്വ കക്ഷി യോഗം: സര്‍ക്കാരിന് ദുര്‍വാശിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ മുന്‍വിധികളില്ല. കോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫും ബിജെപിയും സമാന നിലപാട് സ്വീകരിച്ചു. വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല. ചില പ്രത്യേക ദിവസങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യോഗം പൂര്‍ത്തിയായ ശേഷമാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്നും സാവകാശ ഹര്‍ജി നല്‍കില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രഹസനമായിട്ടാണ് ഈ യോഗം നടത്തിയതെന്നാരോപിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നു. വിശ്വാസി സമൂഹത്തിനോടുള്ള വെല്ലുവിളിയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Top