pinarayi aganist jacob thomas

pinarayi-vijayan

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള ധനകാര്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കാര്യമാണിത. ഈ സാഹചര്യത്തില്‍ നിയമോപദേശം അടക്കമുള്ളവ പരിശോധിക്കേണ്ടതുണ്ട്. വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് നിയമോപദേശം തേടിയത്. നിയമോപദേശത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അഴിമതി ആരുകാണിച്ചാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല, അവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണ്, വിശ്വാസമില്ലാത്ത ഒരാളെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജേക്കബ് തോമസിനെതിരെ നടപടിവേണമെന്ന ശുപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഐ.എ.എസുകാര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അവരുടെ പ്രതിനിധികള്‍ തന്നെക്കണ്ടപ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ തുടരുന്നുവെന്നതിന്റെ സൂചനയായി മറ്റുകാര്യങ്ങളെ കാണേണ്ടതില്ല.

എന്നാല്‍, ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന പ്രതീതി പരന്നിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണും. ഫയല്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി വസ്തുതാപരമാണെങ്കില്‍ അത് ഒരുതരത്തിലും സര്‍ക്കാര്‍ അംഗീകരിക്കില്ലന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top