Pinarayi against Vellappally

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ബിഡിജെഎസിന്റെ രൂപീകരണത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ പണമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

ആര്‍എസ്എസ് നല്‍കിയ വാഗ്ദാനങ്ങള്‍ വെള്ളാപ്പള്ളി വെളിപ്പെടുത്തണം. വെള്ളാപ്പള്ളിയുടെ നിലപാടും ശ്രീനാരായണ ഗുരുവിന്റെ നിലപാടും ചേര്‍ന്നു പോകില്ല.
വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ കൊടി താഴെ വയ്ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു

വര്‍ഗീയ ചേരിതിരവിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. മതനിരപേക്ഷതയ്ക്ക് എതിരെയുള്ള ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്നും പിണറായി വ്യക്തമാക്കി.

Top