മാര്‍ച്ചിന്റെ മറവില്‍ ബി.ജെ.പി. രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടെന്ന് മുഖ്യമന്ത്രി

pinaray vijayan

തിരുവനന്തപുരം : മാര്‍ച്ചിന്റെ മറവില്‍ ബി.ജെ.പി. രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തെ കീഴ്‌പ്പെടുത്തുമെന്ന വാശിയോടെയാണ് ബി.ജെ.പി. ജാഥ നടത്തിയത്. നാടിനെതിരാണ് ജാഥയെന്ന് ജനം തിരിച്ചറിഞ്ഞെന്നും പിണറായി പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാനം രാജേന്ദ്രനും നയിക്കുന്ന ജാഥ തിരുവനന്തപുരത്ത് നിന്നാണ് ആരംഭിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ മഞ്ചേശ്വരത്ത് നിന്നുമാണ് ആരംഭിക്കുന്നത്.

കാസര്‍കോട്ടു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാജാഥയുടെ ഉദ്ഘാടനം സി.പിഐ ദേശീയ സെക്രട്ടറി ഡി.രാജ നിര്‍വഹിച്ചു.

Top