അമിത്ഷായുടെ വാക്കില്‍ ഇറങ്ങി തിരിച്ചാല്‍ സംഘപരിവാര്‍ അനുഭവിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: അമിത് ഷായുടെ വാക്കും കേട്ട് ഇറങ്ങി തിരിച്ചാല്‍ സംഘ്പരിവാര്‍ ഫലം അനുഭവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ കലാപ കേന്ദ്രമാക്കിക്കളയാം എന്ന് ആരും വ്യാമോഹിക്കണ്ട. വിശ്വാസികളുടെ ഒപ്പം തങ്ങളുണ്ട്. സന്നിധാനം ഏതെങ്കിലും കൂട്ടര്‍ക്ക് തങ്ങാനുള്ള ഇടമാകില്ല. നിയമ വാഴ്ച അലങ്കോല പ്പെടുത്താനോ സമാധാനം തകര്‍ക്കാനോ വിശ്വാസിളുടെ വിശ്വാസം തകര്‍ക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ അതിനു അനുവദിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എറണാകുളത്ത് നടന്ന എല്‍ഡിഎഫ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിമിനലുകള്‍ക്കെതിരാണ് സര്‍ക്കാര്‍. നവോത്ഥാന നേതാക്കളുടെ മണ്ണാണ് ഇത്. ഈ മണ്ണിലേക്ക് കുറേ അകലമുള്ള ആശയങ്ങളുമായി വന്നാല്‍ അതിനു നവോത്ഥാനത്തിന്റെ പിന്‍മുറക്കാരായ ആളുകള്‍ സമ്മതിക്കില്ല. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്.സുപ്രീം കോടതിയില്‍ പോയത് ആര്‍.എസ്.എസ് ബന്ധമുള്ള സ്ത്രീകളാണ്. ചിലരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. ദിവസം തോറും വാക്ക് മാറുന്നവരല്ല തങ്ങള്‍. അക്രമത്തിലൂടെ വിധിയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. അക്രമികള്‍ക്കും ക്രിമിനലുകള്‍ക്കും എതിരെയാണ് സര്‍ക്കാര്‍ കേസ് എടുക്കുന്നത്.
.

Top