pinaray vijayan’s statement about kerala police

കണ്ണൂര്‍: കൊളോണിയല്‍ മര്‍ദ്ദക ശൈലിയല്ല പൊലീസില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമപാലനം ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ സാധ്യമാകുന്ന ഒന്നല്ലെന്നും ജനങ്ങളുടെ സുരക്ഷ മാത്രമല്ല സാമൂഹിക പരിവര്‍ത്തനത്തിനുള്ള ചാലകശക്തിയായും പൊലീസ് പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു.

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപി പൊലീസ് ക്യാമ്പിലെ പാസ്സിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാത്തിയും തോക്കും ഉപയോഗിച്ചല്ല പൊലീസ് ജനങ്ങളോട് ഇടപെടേണ്ടത്. എല്ലാ പൊലീസ് സ്റ്റേഷനിലും പൗരാവകാശ രേഖ പ്രദര്‍ശിപ്പിക്കുമെന്നും ജനധാപത്യ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തിനകത്തും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വര്‍ഗീയത അടക്കം പലതരം ഭീഷണികള്‍ നാം നേരിടുന്നു. സുരക്ഷിത അന്തരീക്ഷത്തിനായി ജനങ്ങളുടെ പിന്തുണയുള്ള ജനാധിപത്യവും പൊലീസ് സംവിധാനവും ആവശ്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Top