കേരളത്തിൽ പിണറായിയുടെ നേതൃത്വത്തിൽ നടക്കുന്നത് മികച്ച ഭരണമാണെന്ന് ജയപ്രദ !

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി നടിയും മുന്‍ എംപിയുമായ ജയപ്രദ.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്ന് ജയപ്രദ പറഞ്ഞു.

സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പായ പ്രിയസഖിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയപ്രദ ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ നേതാക്കള്‍ ദീര്‍ഘ വീക്ഷണമുള്ളവരാണ്. ബംഗാളിലെ നേതാക്കളുമായി കേരളത്തിലെ നേതാക്കള്‍ക്ക് സമാനതകളുണ്ടെങ്കിലും ഇവിടുള്ളവര്‍ മമത ബാനര്‍ജിയെ പോലെ എടുത്ത് ചാടി പ്രവര്‍ത്തിക്കുന്നവരല്ലെന്നും ജയപ്രദ അറിയിച്ചു.

സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ജയപ്രദ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

തനിക്ക് ആദരവ് ലഭിക്കുന്ന ഇടത്തെ നില്‍ക്കാന്‍ സാധിക്കൂ. അല്‍പ്പം സമയമെടുത്ത് തീരുമാനത്തിലെത്താം. 2019ലാണ് തെരഞ്ഞെടുപ്പ്. ഇനിയും ധാരാളം സമയമുണ്ടെന്നും ജയപ്രദ പറഞ്ഞു.

Top