റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി

pinaray vijayan

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ കുറവുണ്ടായി. പോലീസും, മോട്ടോര്‍ വാഹനവകുപ്പും, പൊതുമരാമത്ത് വകുപ്പും ആവിഷ്‌കരിച്ച നിരവധി പദ്ധതികളാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്ത ജാഗ്രത തുടര്‍ന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

Top