തൊഴിലെടുക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മെയ്ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറല്‍ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പോരാട്ടത്തോട് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള സമരങ്ങളോടൊപ്പം മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയതക്കെതിരായ പോരാട്ടവും തൊഴിലാളികള്‍ ശക്തിയായി മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top