pinaray vijayan support jacob thomas

pinarayi

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ സി.ബി.ഐ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമമെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ജേക്കബ് തോമസിനെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സി.ബി.ഐ നടപടി അസ്വാഭാവികം, സര്‍ക്കാര്‍ ദുസ്വാധീനങ്ങള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസ് അനധികൃതമായി എന്തെങ്കിലും ചെയ്തതായി കരുതുന്നില്ല. ചില അധികാര കേന്ദ്രങ്ങളാണ് ഇതിന്റെ പിന്നില്‍. ജേക്കബ് തോമസ് തുടരുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പാണ്. അതുകൊണ്ട് പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് കോടതിയില്‍ എ.ജി ഹാജരായത്.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ കെ.എം എബ്രഹാമിന്റെ പരാതി ലഭിച്ചിട്ടുണ്ട്. കെ എം എബ്രഹാമിനെതിരായ ഒരു പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കേസില്‍ അടുത്ത മാസം 11 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

എന്നാല്‍ റെയ്ഡിന്റെ നടപടിക്രമങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. എബ്രഹാമിന്റെ പരാതി ലഭിച്ച ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

Top