‘സ്വയം കുഴികുത്തുകയാണോ ?’ മന്ത്രി തോമസ് ചാണ്ടിയ്ക്ക് മുഖ്യമന്ത്രിയുടെ ശാസന

pinarayi vijayan

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയിലെ പരാമര്‍ശങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുറിയില്‍ വിളിച്ച് വരുത്തിയായിരുന്നു ശാസന.

പ്രശ്‌നം പഠിക്കാനും പരിഹരിക്കാനുമാണ് തന്റെ ശ്രമമെന്നും, അതിനിടെ സ്വയം കുഴികുത്തി ചാടാനാണോ തീരുമാനം എന്നും പിണറായി തോമസ് ചാണ്ടിയോട് ആരാഞ്ഞു.

ഇതിനിടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് സിപിഎം അറിയിച്ചു.

ഇനിയും കായല്‍ നികത്തുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശരിയായില്ലെന്നും സിപിഎം വ്യക്തമാക്കി.

ഇക്കാര്യം തിങ്കളാഴ്ച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.

Top