സ്ത്രിത്വത്തെ അപമാനിക്കല്‍ മാത്രമല്ല അതിലുമപ്പുറം ; പോസ്റ്റര്‍ പതിച്ചതില്‍ നടപടിയന്ന് മുഖ്യമന്ത്രി

pinaray vijayan

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി.

സ്ത്രിത്വത്തെ അപമാനിക്കല്‍ മാത്രമല്ല അതിലുമപ്പുറമാണ് സംഭവമെന്നും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വസ്തുത പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടാംവര്‍ഷ എക്‌ണോമിക്‌സ് ബിരുദ വിദ്യാര്‍ഥികളായ മുഹമ്മദ്ഹനീഫ്, എം.പി. പ്രവീണ്‍, രണ്ടാം വര്‍ഷ ബി.എസ്.സി കണക്ക് വിദ്യാര്‍ഥി ശരത് എന്നീവരെയാണ് പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മുഹമ്മദ് ഹനീഫ് എസ്.എഫ്.യുടെ ജില്ലാ കമ്മിറ്റിയംഗവും മറ്റു രണ്ടുപേര്‍ സംഘടനയുടെ പ്രവര്‍ത്തകരുമാണ്.

Top