pinaray vijayan against ma baby

pinarayi-vijayan

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പൊലീസിനെ വിമര്‍ശിച്ച സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസ് എന്തു ധാര്‍ഷ്ട്യമാണു കാണിച്ചതെന്നു തനിക്കറിയില്ലെന്നും ബേബിയുടെ അഭിപ്രായത്തെ കുറിച്ച് ബേബിയോടുതന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി എം.എ.ബേബി രംഗത്തെത്തിയിരുന്നു.

മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണെന്നും പൊലീസ് ആസ്ഥാനം സമരത്താല്‍ അശുദ്ധമാകാന്‍ പാടില്ലാത്ത ഒരു സ്ഥലം എന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നും ബേബി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

Top