pinaray vijayan against bjp candidate sreeprakash

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് ജനങ്ങള്‍ക്ക് ബീഫ് വാഗ്ദാനം ചെയ്ത ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

‘ഇവിടെ എല്ലാവര്‍ക്കും ഒരു പായ്ക്കറ്റ് ബീഫ് കൊടുക്കും എന്ന് ബിജെപി സ്ഥാനാര്‍ഥി പ്രസംഗിച്ചതായി കേട്ടു. നല്ലത്. ഇവിടെ ആയതുകൊണ്ട് രണ്ടുപായ്ക്കറ്റായാലും കുഴപ്പമില്ല. പക്ഷെ ആ ബീഫും കൊണ്ട് ബിജെപി ഭരിയ്ക്കുന്ന രാജസ്ഥാനിലെക്കൊന്നും പോകാതിരിയ്ക്കാന്‍ സ്ഥാനാര്‍ഥി ശ്രദ്ധിയ്ക്കണം. പോയാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടല്ലോ’പശുവുമായി പോയ കര്‍ഷകനെ സംഘപരിവാര്‍ മര്‍ദ്ദിച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി ഫൈസലിന്റെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് സംഘപരിവാറിന്റെ അക്രമം ചെറുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയാണ്. കുഞ്ഞാലിക്കുട്ടി വോട്ട് ചോദിയ്ക്കുന്നത് ഈ കോണ്‍ഗ്രസിന് ഒപ്പം പാര്‍ലമെന്റില്‍ ഇരിയ്ക്കാനാണ്. അതുകൊണ്ടുതന്നെ മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കണമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top