pinaray congratulate national award winners

pinarayi-vijayan

തിരുവനന്തപുരം: ദേശീയ ചലചിത്ര പുരസ്‌കാര ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി സീരിയലുകളിലൂടെയും സിനിമകളിലൂടെയും തന്റെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ മുന്‍പേ ഇടം നേടിയതാണ്.

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ നമ്മുടെ പ്രിയനടന്‍ മോഹന്‍ലാലിന് വീണ്ടും ജൂറി പരാമര്‍ശം ലഭിച്ചതിലും മലയാളികള്‍ക്ക് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ശ്യാം പുഷ്‌കരന്‍, മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട ആദിഷ് പ്രവീണ്‍, ‘കാടുപൂക്കുന്ന നേരം’ എന്ന ചിത്രത്തിലെ ശബ്ദസംവിധാനത്തിന് ജയദേവന്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ചുള്ള ബയോഗ്രഫിക്കല്‍ ഡോക്യുമെന്ററി സിനിമക്ക് അവാര്‍ഡ് നേടിയ സൗമ്യ സദാനന്ദന്‍ ഉള്‍പ്പെടെയുള്ള എല്ലാ അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിക്കുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top