‘പിണറായി വിജയന്റെ ഐശ്വര്യം വി ഡി സതീശന്‍’; വി.മുരളീധരന്‍

ദില്ലി: മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. മടിയില്‍ കനമുള്ളതുകൊണ്ടാണ് ആരോപണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മകളും നിയമനടപടി സ്വീകരിക്കാത്തതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ആരോപണങ്ങള്‍ അപമാനകരമാണെങ്കില്‍ കോടതിയെ സമീപിച്ച് അവ നീക്കം ചെയ്യാന്‍ ശ്രമിക്കണം. മാസപ്പടി വിവാദത്തില്‍ വസ്തുതകള്‍ക്ക് പകരം കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടലാണെന്നു പറഞ്ഞു രക്ഷപെടാന്‍ ആണ് സഭയില്‍ മുഖ്യമന്ത്രിയുടെ ശ്രമം. സഭയില്‍ എന്ത് പറഞ്ഞാലും വി ഡി സതീശനും കൂട്ടരും മിണ്ടില്ല. പിണറായി വിജയന്റെ ഐശ്വര്യം വി ഡി സതീശന്‍ എന്ന ബോര്‍ഡ് വെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

കരാറിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ കമ്പനിക്ക് എന്ത് സേവനം നല്‍കിയെന്ന് വ്യക്തതയില്ല.എന്ത് ആവശ്യത്തിനുള്ള ഏത് സോഫ്‌റ്റ്വെയര്‍ ആണ് കമ്പനി ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കാന്‍ തയാറാണോയെന്ന് മുരളീധരന്‍ ചോദിച്ചു.കോടതികളെ സമീപിക്കാന്‍ മുഖ്യമന്ത്രിയോ മകളോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ല. ഈ പരാമര്‍ശങ്ങള്‍ അപമാനകരമാണ് എന്ന് പറഞ്ഞ് കോടതിയെ സമീപിക്കാം.വാര്‍ത്ത പുറത്ത് കൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Top